പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍; പി.എഫ്.ഐ നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ആണ് ജപ്തി ചെയ്തത്

പഴുന്നാന കാരങ്ങല്‍ വീട്ടില്‍ അസീസ്, പെരുമ്പിലാവ് അഥീനയില്‍ വീട്ടില്‍ യഹിയ കോയ തങ്ങള്‍, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലില്‍ വീട്ടില്‍ ഉസ്മാന്‍, ഗുരുവായൂര്‍ പുതുവീട്ടില്‍ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയില്‍ വീട്ടില്‍ റഫീഖ്, എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജപ്തി ചെയ്തത്

കുന്നംകുളം തഹസില്‍ദാര്‍ അജികുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നടപടിയെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News