നമിതയ്ക്ക് സർപ്രൈസ് നൽകി മമ്മൂക്ക;  ചിത്രങ്ങൾ വൈറൽ

മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാനും നടിക്ക് കഴിഞ്ഞു. പുതിയ തീരങ്ങള്‍, അമര്‍ അക്ബര്‍ അന്തോണി, പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും, വില്ലാളിവീരന്‍, സൗണ്ട് തോമ, വിക്രമാദിത്യന്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ താരം നായികയായി അഭിനയിച്ചു.

ഇപ്പോഴിതാ നടി ഒരു സംരംഭകകൂടി ആയി മാറിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഏറെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വാർത്ത ഏറെ സന്തോഷത്തോടുകൂടിയാണ് ആരാധകർ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം താരം ‘സമ്മര്‍ ടൗണ്‍ റെസ്റ്റോ  കെഫ്’ എന്നപേരിൽ  ഒരു  കഫേ തുടങ്ങിയിരുന്നു. പിന്നാലെ കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ താരം പങ്കുവെക്കുകയും ചെയ്തിരുന്നു.  കൊച്ചി പനമ്പിളളി നഗറിലാണ് നമിതയുടെ കഫെ.  അനുസിത്താര, മിയ, രജിഷ, അപര്‍ണ ബാലമുരുളി എന്നിവരായിരുന്നു ഉദ്ഘാടനത്തിന് എത്തിച്ചേര്‍ത്തത്. കൂടാതെ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മീനാക്ഷി ദിലീപും നാദിര്‍ഷായുടെ മക്കളായ ഖദീജയും ആയിഷയും ഈ ഫങ്ഷന് എത്തിയിരുന്നു.

എന്നാൽ അതിലും വലിയ സന്തോഷവാർത്തയാണ് ഇപ്പോൾ താരം പങ്കിട്ടിരിക്കുന്നത്. നടിക്ക് ഒരു സർപ്രൈസ് കൊടുത്തിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ‘സമ്മർ ടൗൺ റെസ്റ്റോ കഫേ ആരാണ് വന്നിരിക്കുന്നതെന്ന് നോക്കൂ… ഇതിൽ കൂടുതൽ മറ്റെന്തുവേണം. ഈ വലിയ സർപ്രൈസിന് നന്ദി മമ്മൂക്ക. നിങ്ങളുടെ ഹൃദയം തിളക്കമേറിയതാണ്’, എന്ന അടികുറിപ്പോടെയാണ് താരം ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ രമേശ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി നമിതയുടെ കഫെയിൽ  എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News