ജോഷിമഠില്‍ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു

ജോഷിമഠില്‍ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. ബിജ്‌നോര്‍ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. മെൽവിൻ പി അബ്രഹാമാണ് (37) ആണ് മരിച്ചത്.

ജോഷിമഠില്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് മെല്‍വിനൊപ്പം രണ്ട് വൈദികരും കാറിലുണ്ടായിരുന്നു. റോഡിലെ മഞ്ഞില്‍ തെന്നിയ കാര്‍ പിന്നിലേക്ക് പോകുകയായിരുന്നു. ഉടന്‍തന്നെ രണ്ട് വൈദികര്‍ പുറത്തിറങ്ങി ടയറിന് താഴെ കല്ലുകള്‍ ഇട്ട് വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News