ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണത്തിനായി 7 അംഗ സമിതിയെ നിയമിച്ചു. മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും അടങ്ങുന്ന സമിതിയെയാണ് നിയമിച്ചത്. അതേസമയം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് ദില്ലിയിലെ ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന കായിക താരങ്ങള്‍ അറിയിച്ചു. അതേസമയം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് മാധ്യമങ്ങളെ കാണുക മറ്റന്നാളെന്ന് ബ്രിജ് ഭൂഷന്റെ മകന്‍ പ്രതീക് ഭൂഷണ്‍ സൂചന നല്‍കി.
കഴിഞ്ഞ 12 വര്‍ഷക്കാലമായി ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായി തുടരുന്ന ബ്രിജ് ഭൂഷണ്‍ യുപിയില്‍നിന്ന് ആറുതവണ ബിജെപി ടിക്കറ്റില്‍ എം പിയായ വ്യക്തിയാണ്. ബാബരി മസ്ജിദ് കേസില്‍ കുറ്റാരോപിതനുമായിരുന്നു ബ്രിജ് ഭൂഷണ്‍. എന്നാല്‍ പിന്നീട് കോടതി കേസില്‍ എം പിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here