ഇന്ന് ലെനിന്‍ ചരമദിനം. മര്‍ദ്ദിതവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചുവപ്പുനിറം പകര്‍ന്ന നേതാവ്. ലോക തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടത്തിന്റെ ഹൃദയച്ചെപ്പ്.
‘ഇല്ലിച്ച്, ചൂഷകര്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്! അദ്ദേഹം അനങ്ങിയില്ല – ലെനിന്‍ മരിച്ചുവെന്ന് എനിക്ക് തീര്‍ച്ചയായി.’ മരിച്ചിട്ടില്ലെങ്കില്‍ ഊന്നുവടികളില്‍ ഊന്നിയായാലും ലെനിന്‍ എഴുന്നേല്‍ക്കുമെന്ന പട്ടാളക്കാരന്റെ ശുഭാപ്തിവിശ്വാസത്തെ വിസ്തരിച്ചത് ബ്രഹ്ത്താണ്. ചൂഷണത്തോട് മുന്നില്‍ നിന്ന് പോരാടി നിസ്വവര്‍ഗത്തിന്റെ ഹൃദയമായി മാറുകയായിരുന്നു ലെനിന്‍.
ജന്മിത്വവും മുതലാളിത്തവും മനുഷ്യന് മേല്‍ ദുരിതപ്പെയ്ത്തായി മാറിയ ലോകയുദ്ധകാലത്തായിരുന്നു റഷ്യയില്‍ സാര്‍ ഭരണത്തിനെതിരായ പോര്‍ പ്രകമ്പനം. ഭരണകൂടത്തിന്റെ ആയുധപ്പുരകള്‍ പരസ്പര സമരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ തെരുവില്‍ തൊഴിലാളി സമരങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ലെനിന്‍. കൊളോണിയല്‍ നുകം വെച്ച സാര്‍ ഭരണകൂടം തൊഴിലാളി സമരശക്തിക്ക് മുന്നില്‍ മുട്ടുകുത്തി. ലോകതൊഴിലാളിവര്‍ഗത്തിന്റെ തോളെല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പ് നല്‍കി.
നവ മുതലാളിത്തം തകര്‍ത്ത സോവിയറ്റ് ഭൂപടം ഇന്ന് യുദ്ധത്തില്‍ കൂടുതല്‍ കീറി മുറിയുകയാണ്. തീമഴയില്‍ തകരുന്ന ഗോപുരങ്ങള്‍ക്കടിയില്‍ നിന്നുകൊണ്ട് കുഞ്ഞുങ്ങളുടെ നിലവിളി ഉയരുകയാണ്. പക്ഷെ, ഓര്‍മകള്‍ക്ക് മേല്‍ മറവിയുടെ മുറിവുകള്‍ വീഴാതെ ലെനിന്റെ ഹൃദയച്ചെപ്പ് അവിടെത്തന്നെയുണ്ട്. പോരാട്ടങ്ങളെ ചലിപ്പിക്കുന്ന ഭ്രമണപഥത്തിന് അച്ചുതണ്ടായി അത് ലോകത്തെ തിരിക്കുക തന്നെ ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here