ധോണിയെ വിറപ്പിച്ച കാട്ടാന പിടി 7 ഉള്‍ക്കാട്ടിലേക്ക് മാറി. ആന വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവെയ്ക്കുന്ന നടപടിയിലേക്ക് കടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല. ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
അതേസമയം പിടി7നെ പിടികൂടുകയെന്നത് വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ എത്രയും വേഗം പിടിക്കാനാകുമെന്നാണ് കരുതുന്നതെന്നും പിടികൂടിയാല്‍ അത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം നടത്തുന്നത്. വയനാട്ടിലെ മുത്തങ്ങയില്‍നിന്നെത്തിച്ച കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും ഇവര്‍ക്ക് സഹായികളായി ഒപ്പമുണ്ട്. ഒലവക്കോട്ടെ ആര്‍.ആര്‍.ടി.യടക്കം ജില്ലയിലെ അന്‍പതംഗ വനപാലകസംഘവും സഹായത്തിനായി രംഗത്തുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലെ വനപാലകരും വാച്ചര്‍മാരും സഹായത്തിനുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here