പൊലീസ് ക്രിമിനലുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഡിജിപി

പൊലീസിനുള്ളിലെ ക്രിമിനലുകളെ കണ്ടെത്താന്‍ നടപടികള്‍ കടുപ്പിച്ച് ഡിജിപി. പോക്‌സോ, പീഡനം, വിജിലന്‍സ്, ഗുരുതര കുറ്റകൃത്യം തുടങ്ങിയവയില്‍ പ്രതിയായ പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി.

പൊലീസിനുള്ളില്‍ ഉള്ള ക്രമിനലുകള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവരെ കണ്ടെത്തി സേനയ്ക്ക് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. യൂണിറ്റ് മേധാവികള്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കുള്ളില്‍ യൂണിറ്റ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണം. ഒരു മാസത്തിനകം സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടി നേരിട്ടവരുടെ വിവരങ്ങളും ഇതിനൊപ്പം അറിയിക്കണം.

ഉദ്യോഗസ്ഥര്‍ക്ക് എതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും മുന്‍കാലങ്ങളിലുള്ള റിപ്പോര്‍ട്ടുകളും പുനഃപരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് പിന്നാലെയാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. അതിനിടെ 24 എസ്.ഐമാരെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവും ഡിജിപി ഇറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News