ജമ്മു കശ്മീരിലെ ബില്ലവാറില്‍ വാഹനാപകടത്തില്‍ 5 മരണം

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് വന്‍ അപകടം. അപകടത്തില്‍ അഞ്ചു പേര്‍ മരണപ്പെട്ടു. 15 പേര്‍ക്ക് പരുക്കുമുണ്ട്. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വളവില്‍ വച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. 60 വയസ്സുള്ള സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരാണ് മരണപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ 15 പേരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബില്ലവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News