കശ്മീരില്‍ ഇരട്ടസ്‌ഫോടനം; 6 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനം. ജമ്മുവിലെ നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

മുന്നറിയിപ്പ് നിലനില്‍ക്കെയാണ് നര്‍വാള്‍ മേഖലയില്‍ ഇരട്ടസ്‌ഫോടനമുണ്ടായത്. പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും എഡിജിപി മുകേഷ് സിങ് പറഞ്ഞു.

പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. 15 മിനുട്ട് ഇടവേളകളില്‍ വാഹനങ്ങളിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News