നാടിന്റെ വികസനത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ തടസ്സമാകരുത്: മുഖ്യമന്ത്രി

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് കുപ്രചരണം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് സംരംഭകത്വവിജയം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ഒന്നേകാല്‍ ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സമാനതകളില്ലാത്ത നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടന്ന നിക്ഷേപക മഹാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംഗമത്തില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നത് ശരിയായില്ലെന്നും ഈ മനോഭാവമാണ് കേരളം നേരിടുന്ന പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഗമം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

നാടിന്റെ വികസനത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ തടസ്സമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. ഒരു വര്‍ഷം കൊണ്ട് ഒന്നേകാല്‍ ലക്ഷം പുതിയ സംരംഭങ്ങള്‍ എന്നത് സമാനതകളില്ലാത്ത നേട്ടമാണ്. സംരംഭകത്വ വിജയം കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ്. കേരളം കടക്കെണിയിലാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതിനുള്ള മറുപടി റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംരംഭകരെ ആകര്‍ഷിക്കുന്ന സംരംഭകവര്‍ഷം പരിപാടി അടുത്ത വര്‍ഷവും തുടരുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. റവന്യുമന്ത്രി കെ രാജന്‍, എം എല്‍ എ മാര്‍ മറ്റ് ജനപ്രതിനിധികള്‍, പതിനായിരത്തോളം നവസംരംഭകര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News