സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 1178 വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
ഓരോ സ്വാശ്രയ കോളേജും സര്‍ക്കാരിനു നല്‍കിയ 50 ശതമാനം സീറ്റില്‍ പ്രവേശനം ലഭിച്ചവരില്‍പ്പെട്ട പാവപ്പെട്ട 25 ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചത്. 5000 രൂപമുതല്‍ 25,000 രൂപ വരെയുള്ള ഫീസ് ഇളവാണ് ഇവര്‍ക്ക് ലഭിക്കുക. സ്‌പെഷ്യല്‍ ഫീസ് ഒഴിവാക്കിയതിന് പുറമെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്യും.
2021-22 ബാച്ചിലെ ഫീസിളവ് ആനുകൂല്യത്തിന് അര്‍ഹരായവരുടെ പട്ടിക പ്രവേശന കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരുടെ പട്ടിക www.cee.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസം തേടുന്നവര്‍ക്കെല്ലാം സാമൂഹ്യനീതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here