കാല്‍പ്പാദങ്ങള്‍ വിണ്ടുകീറുന്നതാണോ നിങ്ങളുടെ പ്രശ്‌നം; ഇതാ പരിഹാരമാര്‍ഗങ്ങള്‍

മുഖത്തിന് നല്‍കേണ്ട അതേ പരിചരണം കാലുകള്‍ക്കും നല്‍കേണ്ടതുണ്ട്. തണുപ്പുകാലത്ത് കാലുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. പാദങ്ങള്‍ മൃദുലമാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ.

വരണ്ട് പൊട്ടിയിരിക്കുന്ന പാദങ്ങള്‍ എന്നും എക്സ്ഫോളിയേറ്റ് ചെയ്ത് മൃതകോശങ്ങള്‍ നീക്കേണ്ടത് അനിവാര്യമാണ്. 20 മിനിറ്റോളം ചെറു ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവച്ചശേഷം ഒരു ഫൂട്ട് സ്‌ക്രബ്ബറോ പ്യൂമിസ് സ്റ്റോണോ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ഇതിനുശേഷം വേണം കാലുകളില്‍ ഹീല്‍ ബാം പുരട്ടാന്‍.

വരണ്ട കാലുകളില്‍ സ്‌പ്രേ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ബാന്‍ഡേജ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് വരണ്ടുപൊട്ടിയ കാല്‍പാദങ്ങള്‍ക്ക് ഒരു സുരക്ഷാവലയമാക്കുകയും അഴുക്ക് കയറാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മുറിവ് പെട്ടെന്നുണങ്ങാനും കാലിന്റെ മൃദുലത വീണ്ടെടുക്കാനും ഇത് സഹായിക്കും.

ചര്‍മ്മത്തിന് തേക്കുന്ന മോയിസ്ച്ചറൈസര്‍ കൂടാതെ കാലുകള്‍ക്കായി പ്രത്യേക മോയിസ്ചറൈസര്‍ ഉപയോഗിക്കാം. ഹീല്‍ ബാംസ് സാധാരണയേക്കാള്‍ കട്ടിയുള്ള മോയിസ്ചറൈസര്‍ ആണ്. ഇവ മോയിസ്ചറൈസ് ചെയ്യുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യും. ഹീല്‍ ബാം വാങ്ങുമ്പോള്‍ അവയില്‍ സിലിസിക് ആസിഡും ആല്‍ഫ ഹൈഡ്രോക്സി ആസിഡും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

വരണ്ട കാലുകളില്‍ സ്‌പ്രേ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ബാന്‍ഡേജ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് വരണ്ടുപൊട്ടിയ കാല്‍പാദങ്ങള്‍ക്ക് ഒരു സുരക്ഷാവലയമാകുകയും അഴുക്ക് കയറാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മുറിവ് പെട്ടെന്നുണങ്ങാനും കാലിന്റെ മൃദുലത വീണ്ടെടുക്കാനും ഇത് സഹായിക്കും.

ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ വെളിച്ചെണ്ണ തേക്കാം. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിഫംഗല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുകയും അണുബാധകളെ അകറ്റിനിര്‍ത്തുകയും ചെയ്യും.

ചെരിപ്പ് തെരഞ്ഞെടുക്കുമ്പോള്‍ കാല്‍പാദങ്ങള്‍ മറയുന്ന ഷൂ പോലുള്ളവ വാങ്ങുന്നതാണ് നല്ലത്. തുറന്ന പാദരക്ഷകള്‍ പൊടിയെ തടയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സോക്സ് ഉപയോഗിക്കുന്നതും നല്ലതാണ്.

മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കാലില്‍ സോക്സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ലത്. നന്നായി മോയിസ്ചറൈസ് ചെയ്ത് കവര്‍ ചെയ്ത് പാദങ്ങളെ സംരക്ഷിച്ചാല്‍ ഫലം കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News