അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പെന്‍ഡുലം റൈഡ് നിശ്ചലമായി; വിനോദസഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നു

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പെന്‍ഡുലം റൈഡ് നിശ്ചലമായതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ തലകീഴായി തൂങ്ങിക്കിടന്നത് പത്ത് മിനുട്ടോളം. ജനുവരി 19 ന് ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍.

റൈഡ് പാര്‍ക്കിലെ ജീവനക്കാര്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അനുവദിച്ചതിനേക്കാള്‍ അധികമാളുകള്‍ കയറിയതാണ് റൈഡ് നിശ്ചലമാകാന്‍ കാരണമെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവര്‍ക്കും ആരോഗ്യബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടവര്‍ക്കും ചികിത്സാ സഹായം നല്‍കിയെന്നും ടിക്കറ്റിന് വാങ്ങിയ തുക തിരികെ നല്‍കിയെന്നും പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here