ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ കായിക മന്ത്രാലയത്തിന് വിശദീകരണം നല്‍കി ദേശീയ ഗുസ്തി ഫെഡറേഷന്‍. ലൈംഗിക അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നും പ്രതിഷേധം വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയെന്നും ഗുസ്തി ഫെഡറേഷന്‍ വ്യക്തമാക്കി.
ഈ പ്രതിഷേധം ഗുസ്തിക്കാരുടെ താല്‍പ്പര്യത്തിനോ ഇന്ത്യയില്‍ നല്ല ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനോ വേണ്ടിയല്ല. നിലവിലെ ഏറ്റവും മികച്ചതും കര്‍ശനവുമായ മാനേജ്മെന്റിനെ പുറത്താക്കാനും, പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഇതിന് വ്യക്തിപരമായതും മറഞ്ഞിരിക്കുന്നതുമായ ചില അജണ്ടകളുണ്ടെന്നും ദേശീയ ഗുസ്തി ഫെഡറേഷന്‍ അറിയിച്ചു.
ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനും യുപിയില്‍നിന്ന് ആറുതവണ ബിജെപി ടിക്കറ്റില്‍ എം പിയുമായ ബ്രിജ് ഭൂഷണ്‍ കായിക താരങ്ങളെ ലൈഗികമായി പീഡിപ്പിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
അതിനുശേഷം ജന്തര്‍ മന്തറില്‍ കായിക താരങ്ങളുടെ പ്രതിഷേധവും നടന്നിരുന്നു. അതിനിടയിലാണ് ഗുസ്തി ഫെഡറേഷന്‍ ആരോപണങ്ങള്‍ നിഷേധിച്ചത്. ബാബരി മസ്ജിദ് കേസില്‍ കുറ്റാരോപിതനുമായിരുന്നു ബ്രിജ് ഭൂഷണ്‍. എന്നാല്‍ പിന്നീട് കോടതി കേസില്‍ എം പിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here