കപ്പലുകളെത്തിത്തുടങ്ങി, ലോകസഞ്ചാരികള്‍ കേരളത്തിലേക്ക്; വാര്‍ത്ത പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരളതീരം തേടി ലോകസഞ്ചാരികള്‍ സംസ്ഥാനത്തേക്ക് എത്തുന്നുവെന്ന വാര്‍ത്ത പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് 3 കപ്പലുകളാണ് വിദേശ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ വിവരം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഡംബര കപ്പലില്‍ മുന്നൂറോളം വിദേശസഞ്ചാരികള്‍ കൊച്ചിയിലെത്തിയപ്പോള്‍ 20 ഓളം കപ്പലുകള്‍ ഇതുപോലെ കേരളത്തെ തേടിയെത്തുമെന്ന് പറഞ്ഞിരുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലാണ് വാര്‍ത്ത പങ്കുവെച്ചത്.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കപ്പലുകളെത്തിത്തുടങ്ങി, ലോകസഞ്ചാരികള്‍ കേരളത്തിലേക്ക്..
2022 നവംബര്‍ മാസം യൂറോപ്പ 2 എന്ന ആഡംബര കപ്പലില്‍ മുന്നൂറോളം വിദേശസഞ്ചാരികള്‍ കൊച്ചിയിലിറങ്ങിയപ്പോള്‍ ഈ ക്രൂയിസ് സീസണില്‍ ഇനിയും ഇരുപതോളം കപ്പലുകള്‍ ഇതുപോലെ കേരളത്തെ തേടിയെത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ മൂന്ന് കപ്പുലുകള്‍ ഒരുമിച്ച് കൊച്ചിയിലെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പങ്കുവെക്കുവാനുള്ളത്.
ഈ ക്രൂയിസ് സീസണില്‍ വന്‍തോതില്‍ സഞ്ചാരികള്‍ കേരളത്തെ തേടിയെത്തുന്നത് വിദേശ വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാനായി എന്നതിന്റെ ഉദാഹരണമാണ്. ആഗോളപ്രസിദ്ധ മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 52 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തത് സമീപദിവസങ്ങളിലാണ്.
ടൂറിസം കേരളത്തിന്റെ ഭാവിയാണ്.
ടൂറിസത്തിന്റെ കുതിപ്പിനുവേണ്ടി നമുക്ക് കൈകോര്‍ക്കാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News