അജയകുമാറിന്റെ ആത്മഹത്യ: മകളുടെ പരാതിയില്‍ നാലു പേര്‍ക്കെതിരെ കേസ്

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കിയ സംഭവം. നാല് പേര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കണ്ടാല്‍ അറിയാവുന്ന 4 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയുടെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കഴിഞ്ഞ ബുധനാഴ്ച വീട്ടിലേക്ക് വരുന്ന വഴിക്കാണ് അഞ്ച് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം ചോദ്യം ചെയ്യാന്‍  തിരിച്ചുചെന്ന അജയകുമാറിനെ സംഘം ക്രൂരമര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു.

പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും വീണ്ടും മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയ്യാറായില്ല. മര്‍ദ്ദനമേറ്റതിന് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാനോ ഭക്ഷണമൊന്നും കഴിക്കാനോ കൂട്ടാക്കിയിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. വൈകിട്ട് പുറത്തേക്ക് പോയ അജയകുമാര്‍ തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുടുംബത്തിന്റെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News