ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചു, പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റി: മന്ത്രി ആര്‍ ബിന്ദു

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചതായി മന്ത്രി ആര്‍ ബിന്ദു. പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ. വി കെ രാമചന്ദ്രന്‍ കണ്‍വീനറും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. ഷാജി എന്‍ കരുണ്‍, ചലച്ചിത്ര സംവിധായകന്‍ ശ്രീ. ടി. വി. ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഗൗരവമുള്ള ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിതാല്പര്യവും സാമാന്യനീതിയും ഉറപ്പാക്കണമെന്നതാണ് തുടക്കംതൊട്ട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടന്നതായും വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ് പഠന വിഷയങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുമെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News