പ്രതാപചന്ദ്രന്റെ ദുരൂഹമരണം; അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്ന കെ.സുധാകരന്റെ പ്രതികരണം വസ്തുതാവിരുദ്ധം

കോണ്‍ഗ്രസ് നേതാവ് പ്രതാപചന്ദ്രന്റെ ദുരൂഹമരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്ന കെ.സുധാകരന്റെ പ്രതികരണം അസത്യം. പ്രതാപചന്ദ്രന്റെ മക്കളുടെ പരാതിയില്‍ കെ പി സി സിയില്‍ അന്വേഷണമില്ല. സുധാകരന്റെ വസ്തുതാവിരുദ്ധ പ്രസ്താവനക്കെതിരെ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകയുകയാണ്.

കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹതയില്‍ മക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതി പിന്‍വലിച്ചത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ അഭ്യര്‍ഥന മാനിച്ചാണെന്ന് മകന്‍ തന്നെ കൈരളി ന്യൂസില്‍ പ്രതികരിച്ചിരുന്നു. നീതി കിട്ടാത്തതോടെ മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊലീസ് അന്വേഷണവും തുടങ്ങി. ഇതിനുശേഷമാണ് മക്കളുടെ പരാതി പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന കെ.സുധാകരന്റെ പ്രതികരണം വന്നത്.

പക്ഷെ സുധാകരന്റെ പ്രസ്താവന അസത്യമാണെന്ന് കെപിസിസി ഭാരവാഹികള്‍ തന്നെ പറയുന്നു. പാര്‍ട്ടി അങ്ങനെ ഒരു കമ്മീഷനെ നിയോഗിച്ചിട്ടില്ല. മാത്രമല്ല മക്കളുടെ പരാതി ഭാരവാഹിയോഗത്തില്‍ സുധാകരന്‍ ഉന്നയിച്ചില്ല. പാര്‍ട്ടിയെ ബോധ്യപ്പെടുത്താതെ മാധ്യമങ്ങളെ വിമര്‍ശിച്ച് സുധാകരന്‍ തടിയൂരുകയായിരുന്നു. ഇത്തരം ഒരു കാര്യം ചര്‍ച്ചചെയ്യാതെ കമ്മീഷനെ നിയോഗിച്ചൂവെന്ന സുധാകരന്റെ പ്രതികരണം ദുരൂഹമാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കും മുന്‍പ് സുധാകരനെ കണ്ട മകന്റെ ദുരനുഭവം കൈരളി ന്യൂസ് തന്നെ പുറത്തുവിട്ടതാണ്. മകനോടും പിതാവിന്റെ മരണത്തിലെ ദുരൂഹതയില്‍ നീതി ലഭിക്കുമെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ല.

വസ്തുത ഇതാണെന്നിരിക്കെ, എന്തിനാണ് കെ.സുധാകരന്‍ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് എന്നതില്‍ വ്യക്തതയില്ല. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കുപോലും സുധാകരന്റെ പ്രസ്താനവനയെക്കുറിച്ച് വിവരമില്ല. അതുകൊണ്ടുതന്നെ സുധാകരന്റെ വസ്തുതാവിരുദ്ധ പ്രസ്താവനക്കെതിരെ പാർട്ടിക്കുള്ളലും അമര്‍ഷമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News