നാദാപുരത്ത് 13 പേർക്ക് കൂടി അഞ്ചാം പനി

കോഴിക്കോട് നാദാപുരം മേഖലയിൽ 13 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തിൽ 3 പേർക്കും സമീപ പഞ്ചായത്തായ വളയത്ത് 10പേർക്കുമാണ് രോഗം ബാധിച്ചത്. അഞ്ചാം പനിക്കെതിരെ നാദാപുരം ഗ്രാമ പഞ്ചായത്ത് ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട്പോകുന്നതിനിടയിലാണ് സമീപ പഞ്ചായത്തായ വളയത്തും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

വളയം ഗ്രാമപഞ്ചായത്തിൽ 10 കുട്ടികൾക്കാണ് പുതുതായി രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തിൽ ശനിയാഴ്ച മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ നാദാപുരം പഞ്ചായത്തിൽ മാത്രം 36 പേർക്കാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. രോഗബാധ തടയാൻ ആരോഗ്യ വകുപ്പും, ഗ്രാമപഞ്ചായത്തുകളും ശക്തമായ പ്രീതിരോധനടപടികളാണ് സ്വീകരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News