ആക്രമണകാരികളായ ആനകളെ മൂന്നാറില്‍ നിന്നും നാടുകടത്താന്‍ സാധ്യത

ആക്രമണകാരികളായ ആനകളെ മൂന്നാറില്‍ നിന്നും നാടുകടത്താന്‍ ആലോചന. ദേവികുളം എം.എല്‍.എ അഡ്വ. എ രാജയുടെ നേത്യത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. നൈറ്റ് സവാരിക്കും ട്രിക്കിംങ്ങിനും രാത്രികാലങ്ങളില്‍ നിന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മൂന്നാറിലെ ജനവാസ മേഖലകളില്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെ കാട്ടാനകള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും എത്തുന്നത് പതിവായിരിക്കുകയാണ്. ആക്രമണകാരികളായ ആനകളെ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് സര്‍വ്വകക്ഷിയോഗത്തിലുണ്ടായ പൊതു തീരുമാനം. ദേവികുളം എം.എല്‍.എ അഡ്വ. എ രാജയുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പടയപ്പ, അരിക്കൊമ്പന്‍ എന്നീ രണ്ട് ആനകളെ നാടുകടത്തണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഉടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. നിലവില്‍ മൂന്നാര്‍ ചിന്നക്കനാല്‍ ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് നാട്ടുകാര്‍ക്ക് ശല്യമായി നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങുന്നത്. ഇതില്‍ ചക്കക്കൊമ്പന്‍ മനുഷ്യരെ ഉപദ്രവിക്കുകയും പടയപ്പ വാഹനങ്ങള്‍ തകര്‍ക്കുകയും മറ്റ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്ന രീരിയില്‍ അപകടകാരികളുമാണ്.

ആനച്ചാല്‍ ചെങ്കുളം പോതമേട് ലക്ഷ്മി എസ്റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങളാണ് വിനോദസഞ്ചാരികളുമായി രാത്രി സവാരിക്കും നൈറ്റ് ട്രക്കിംങ്ങിനുമായി മൂന്നാറിലെത്തുന്നത്. വന്യമ്യഗങ്ങള്‍ ഏറെ കാണപ്പെടുന്ന മേഖലകളില്‍ എത്തുന്ന ഇവര്‍ അവയുടെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ആനയടക്കമുള്ള വന്യമ്യഗങ്ങള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് മൂന്നാറില്‍ നൈറ്റ് സവാരിക്ക് വിലക്കേര്‍പ്പെടുത്താന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചത്. ഇത്തരം വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് പോലീസിനും ഫോറസ്റ്റിനും ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News