സ്വര്‍ണവിലയില്‍ ഇടിവ്, പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 41,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,225 രൂപയിലാണ് വ്യാപാരം നടക്കുന്നത് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ധിച്ച് 41,880 രൂപയില്‍ എത്തിയിരുന്നു. ഇത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇന്ന് 24 കാരറ്റ് സ്വരണം പവന് 40 രൂപ കുറഞ്ഞ് 45,648 രൂപയായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,706 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 74.30 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 594.40 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration