വളര്‍ത്തു നായയെ പേര് വിളിക്കാതെ ‘പട്ടി’ എന്നു വിളിച്ചു; അയല്‍ക്കാരനെ കുത്തിക്കൊന്നു

വളര്‍ത്തു നായയെ പേര് വിളിക്കാതെ, ‘പട്ടി’ എന്നു വിളിച്ചുവെന്ന് ആരോപിച്ച് അയല്‍ക്കാരനെ കുത്തിക്കൊന്നു. തമിഴ്‌നാട് ഡിണ്ടിഗലിലാണ് നാടിനെ നടുക്കിയ കൊലപാതകം. തമിഴ്‌നാട് ഡിണ്ടിഗലില്‍ ഉലഗംപട്ടിയാര്‍കോട്ടം സ്വദേശി രായപ്പനാണ് കൊല്ലപ്പെട്ടത്.

നായയെ പേര് വിളിക്കാതെ, ‘പട്ടി’ എന്നു വിളിച്ചുവെന്ന് ആരോപിച്ച് 62 വയസ്സുകാരനെ അയല്‍ക്കാര്‍ അതിക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡാനിയല്‍, വിന്‍സെന്റ് എന്നിവര്‍ അറസ്റ്റിലായി. നിര്‍മല ഫാത്തിമയുടെ വളര്‍ത്തുനായ രായപ്പന്റെ വീട്ടുകാരെ ആക്രമിക്കുന്നത് സ്ഥിരമായിരുന്നു.

ഇതിന്റെ പേരില്‍ ഇരുവീട്ടുകാരും തമ്മില്‍ വഴക്കിടുന്നതും സ്ഥിരമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്കു പോകുകയായിരുന്ന രായപ്പന്‍, പട്ടി കടിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്നു പേരക്കുട്ടി കെല്‍വിനോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതുകേട്ട നിര്‍മലയുടെ മക്കള്‍ രോഷാകുലരായി രായപ്പനെ ആക്രമിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News