നേട്ടത്തിന്‍റെ നെറുകയില്‍ സര്‍ക്കാര്‍ വനിതാ കോളേജ്; അഭിമാനമായി ആര്യയും ചാന്ദിനിയും

രാജ്യത്തിന് അഭിമാനമായി തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജ്. സര്‍ക്കാര്‍ വനിത കോളേജിലെ എന്‍. സി.സി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ചാന്ദിനി പി.ജെയും എന്‍.സി.സി കേഡറ്റ് ആര്യാ നിര്‍മ്മലയുമാണ് ദേശീയ തലത്തില്‍ അംഗീകാരം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും 15 പേര്‍ക്ക് മാത്രം ലഭിക്കുന്ന ഡി.ജി എന്‍.സി സി കമന്‍ഡേഷന്‍ കാര്‍ഡിനാണ് ചാന്ദിനി അര്‍ഹയായിരിക്കുന്നത്. കേരളാ ഗേള്‍സ് ബറ്റാലിയനില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാന്ദിനി ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

ഇന്ത്യയില്‍ ഒരു വര്‍ഷം വളരെ ചുരുക്കം പേര്‍ക്ക് ലഭിക്കുന്ന രക്ഷാ രാജ്യ മന്ത്രി കമന്‍ഡേഷന്‍ കാര്‍ഡിനാണ് ആര്യ നിര്‍മ്മല അഹര്‍ഹയായിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ എന്‍.സി.സി ബെറ്റാലിയനില്‍ നിന്നും വളരെ മികച്ച പ്രകടനം കാഴ്ചവക്കുന്ന കേഡറ്റുകള്‍ക്കാണ് ഡിഫന്‍സ് മിനിസ്ട്രിയുടെ ഈ പുരസ്‌ക്കാരം ലഭിക്കുന്നത്.

ഇതിന് പുറമെ ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനും തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ എന്‍സിസി കേഡറ്റുകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എം എസ് ഷിജിന മോള്‍, ഐശ്വര്യ ലക്ഷ്മി, എം എസ് സോനമോള്‍ എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News