കാളയുടെ കുത്തേറ്റ് ജല്ലിക്കെട്ട് കാണാനെത്തിയ 14കാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുല്‍ എന്ന കുട്ടിയാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. ഈ വര്‍ഷം തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെയാളാണ് ഗോകുല്‍.
തുറന്നുവിട്ടതോടെ പാഞ്ഞുവന്ന കാളകളില്‍ ഒന്ന് സമീപത്ത് നിന്ന കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. വയറ്റില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബാലനെ ഉടന്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോകുലിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.
കഴിഞ്ഞ ഞായറാഴ്ച ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടില്‍ കാളയെ മെരുക്കുന്നതിനിടെ 75 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച മധുരയില്‍ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തില്‍ പാലമേട് സ്വദേശിയായ 26കാരന്‍ ഗോപാലന്‍ അരവിന്ദ് രാജ് മരിച്ചിരുന്നു. അന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Tamil Nadu | A 14-year-old boy was gored to death by a bull during Jallikattu even in Thadangam village of Dharmapuri yesterday. He along with his relatives had come to watch the event at the village. He was rushed to Dharmapuri Govt Hospital where he succumbed to his injuries.
— ANI (@ANI) January 22, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here