മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റശേഷം ജീവനൊടുക്കിയ സംഭവം; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

കൊല്ലത്ത് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തിലെ പ്രതികള്‍ ഒളിവിലെന്ന് പൊലീസ്. ഇടുക്കി സ്വദേശി ആന്‍സന്‍, ആയൂര്‍ സ്വദേശികളായ ഫൈസല്‍, മോനിഷ്, നൗഫല്‍ എന്നിവരാണ് ഒളിവിലുള്ളത്. ആന്‍സന്‍ എന്ന പ്രതിയാണ് പെണ്‍കുട്ടിയെ അപമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

മരിച്ച അജയ്കുമാറിന്റെ ഭാര്യയുടെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. കൊല്ലം ആയൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റതിനുശേഷം ശേഷം മദ്യപരുടെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് പിതാവ് തൂങ്ങിമരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ആയുര്‍ സ്വദേശി അജയകുമാറാണ് 19ന് രാത്രി ആത്മഹത്യ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News