പി ടി സെവനെ ധോണി ബേസ് ക്യാമ്പിലെ കൂട്ടിലാക്കി

പാലക്കാട് ധോണിയില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ പി ടി സെവനെ കൂട്ടിലാക്കി. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘം നടത്തിയ പരിശ്രമത്തിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് പി ടി സെവനെ മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ പി ടി സെവനെ ലോറി വഴിയാണ് ധോണി ബേസ് ക്യാമ്പിലെ കൂട്ടിലെത്തിച്ചത്. ഇന്ന് കൂട്ടില്‍ കയറിയ പി ടി സെവന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കും.

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി ടി സെവന്‍. കഴിഞ്ഞ വര്‍ഷം ഒരു പ്രദേശവാസിയെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം നിരവധി കൃഷിയിടങ്ങളും ഇതിനോടകം തകര്‍ത്തു. മയക്കുവെടിവെച്ച് കൂട്ടിലാക്കുന്നതോടെ പി ടി സെവന്‍ കാരണമുള്ള ഭീതിക്ക് ശമനമുണ്ടാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News