പി ടി സെവന്‍ മികച്ച കുങ്കിയാന ആകുമെന്നാണ് പ്രതീക്ഷയെന്ന് പി ടി സെവനെ മയക്കുവെടി വെച്ച് കൂട്ടിലാക്കിയ ഡോ. അരുണ്‍ സക്കറിയ കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്നത്തെ ദൗത്യം വലിയ ദുഷ്‌ക്കരമായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
പാലക്കാട് ധോണിയില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ പി ടി സെവന്‍ നിന്നത് മയക്ക് വെടിക്ക് അനുകൂല സ്ഥലത്താണ്. തന്നെയുമല്ല പി.ടി സെവനോടൊപ്പം മോഴയാനയും ഉണ്ടായിരുന്നു.ബൂസ്റ്റര്‍ ഡോസ് നല്‍കിയത് മയക്കം നില നിര്‍ത്താനാണെന്നും നേതാവായി പി ടി സെവന്‍ പിടിയിലായത് മറ്റ് ആനളുടെ വരവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ കൈരളിയോട് പറഞ്ഞു.
വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘം നടത്തിയ പരിശ്രമത്തിനൊടുവിലായിരുന്നു ഇന്ന് രാവിലെ പി ടി സെവനെ മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ പി ടി സെവനെ ലോറിയിലാണ് ധോണി ബേസ് ക്യാമ്പിലെ കൂട്ടിലെത്തിച്ചത്.
ഇന്ന് കൂട്ടില്‍ കയറിയ പി ടി സെവന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കും. കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി ടി സെവന്‍. കഴിഞ്ഞ വര്‍ഷം ഒരു പ്രദേശവാസിയെ കൊലപ്പെടുത്തിയിരുന്നു.
അതിനുശേഷം നിരവധി കൃഷിയിടങ്ങളും ഇതിനോടകം തകര്‍ത്തു. മയക്കുവെടിവെച്ച് കൂട്ടിലാക്കുന്നതോടെ പി ടി സെവന്‍ കാരണമുള്ള ഭീതിക്ക് ശമനമുണ്ടാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here