ബജറ്റ് അവതരണം ഫെബ്രുവരി 3ന്: സ്പീക്കർ എ എൻ ഷംസീർ

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ഫെബ്രുവരി 3-ാം തിയതി ബജറ്റ് അവതരണം നടത്തുമെന്നും ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച ധനാഭ്യർത്ഥനയിൽ സൂക്ഷ്മ പരിശോധന.

ഫെബ്രുവരി 28 മുതൽ മാർച്ച്‌ 22 വരെ ധനാഭ്യർത്ഥന ചർച്ച ചെയ്ത് പാസാക്കാൻ സർക്കാർ കാര്യത്തിനും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും 5 ദിവസം വീതം നീക്കിവച്ചിട്ടുണ്ട്. നേരത്തെ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശുഭപ്രതീക്ഷയുണ്ടെന്നും സ്പീക്കർ തിരുവനന്തപുരത്ത്‌ പറഞ്ഞു. സഭയിൽ പ്രതിപക്ഷം നന്നായി ഇടപെടുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News