83-ാം വയസിൽ ആദ്യ ഫ്ലൈറ്റ് യാത്ര; മുത്തശ്ശിച്ചിരി വൈറൽ

പ്രായം വെറും നമ്പരാണെന്ന് തെളിയിക്കുന്ന ഒട്ടേറെപ്പേരുണ്ട് നമുക്ക് ചുറ്റും. പ്രായം കൂടിയെന്ന് കരുതി വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാനൊന്നും നമ്മളെക്കിട്ടില്ലെന്ന് ലോകത്തോട് ഉറക്കെപ്പറയുക കൂടിയാണിവർ. അത്തരത്തിലൊരു മുത്തശ്ശിയുടെ വിശേഷമാണ് ഇനി പറയുന്നത്. എണ്‍പത്തിമൂന്ന് വയസുകാരി മുത്തശ്ശിയുടെ ആദ്യ വിമാന യാത്രയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.

ആകാന്‍ഷ പരേഷര്‍ എന്ന യുവതിയാണ് തന്റെ മുത്തശ്ശിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആകാന്‍ഷയുടെ കല്യാണത്തിന് പങ്കെടുക്കാനായി സ്വന്തം നാട്ടില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്ന മുത്തശ്ശിയുടെ വീഡിയോ കയ്യടി നേടുകയാണ്.

എല്ലാവരോടും യാത്ര പറഞ്ഞ്, വാക്കറും പിടിച്ച് പതിയെ നടക്കുന്ന മുത്തശ്ശിയെയാണ്  ആദ്യം കാണുന്നത്. പിന്നെ കയ്യില്‍ ബോര്‍ഡിംഗ് പാസും പിടിച്ച് വിമാനത്തിലിരിക്കുകയാണ് മുത്തശ്ശി. വീഡിയോ വൈറലായതോടെ ആകാന്‍ഷ മുത്തശ്ശിയുടെ കൂടുതല്‍ വീഡിയോകള്‍ ബഡി മമ്മി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News