തൊടുപുഴയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൊടുപുഴ മണക്കാട്‌ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശി സുരഭിവീട്ടില്‍ ആദിത്യകൃഷ്‌ണ (16) ആണ്‌ മരിച്ചത്‌. ഒപ്പമണ്ടായിരുന്ന ദിലീപ്‌ ശങ്കറി(36)നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണക്കാടുള്ള ബന്ധുവീട്ടില്‍ ഉത്സവത്തിനായി എത്തിയതിനിടെയായിരുന്നു അപകടം. അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News