തിരുവനന്തപുരം പാലോട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന് മികവിന്റെ അംഗീകാരം. മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന റഫറല്‍ ലബോറട്ടറിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെയുള്ള പ്രധാന ലബോറട്ടറി വിഭാഗങ്ങളായ മൈക്രോ ബയോളജി, മോളിക്യൂളാര്‍ ബയോളജി, പാരാസൈറ്റോളജി വിഭാഗങ്ങളാണ് ISO17025:2017 അക്രഡിറ്റേഷന് അര്‍ഹമായത്.
മൃഗങ്ങളിലെ പേവിഷ ബാധ നിര്‍ണ്ണയം, ആനകളിലെ ഹെര്‍പ്പിസ് രോഗ നിര്‍ണ്ണയം, മൃഗങ്ങളിലെ വിര ബാധ നിര്‍ണ്ണയം എന്നിവക്കുള്ള ടെസറ്റുകളാണ് ISO17025:2017 വെര്‍ഷനിലുള്ള അംഗീകാരത്തിന് അര്‍ഹമായത്. പേവിഷബാധ നിര്‍ണ്ണയവും ഹെര്‍പ്പിസ് രോഗ നിര്‍ണ്ണയവും 2019ല്‍ തന്നെ ISO17025:2005 വെര്‍ഷനില്‍ അക്രഡിറ്റേഷന്‍ നേടിയിരുന്നു. ആനകളിലെ ഹെര്‍പ്പിസ് രോഗ നിര്‍ണ്ണയത്തിനുള്ള ഇന്ത്യയിലെ ഏക അക്രഡിറ്റഡ് ലബോറട്ടറിയാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ ആനകളിലെ ഹെര്‍പ്പിസ് രോഗ നിര്‍ണ്ണയത്തിനായി ഇവിടെ എത്തുന്നു.
ആനക്കുട്ടികളെ ബാധിക്കുന്ന മാരകമായ രോഗബാധയാണിത്.
പേവിഷബാധ രോഗ നിര്‍ണ്ണയത്തിനുള്ള കേരളത്തിലെ ഏക അക്രഡിറ്റഡ് ലബോറട്ടറിയും SIAD ആണ്. മനുഷ്യരിലെ പേവിഷ നിര്‍ണ്ണയത്തിനായി പലപ്പോഴും ആരോഗ്യ വിഭാഗം SIAD ലെ ലാബിനെയാണ് ആശ്രയിക്കുന്നത്.2022 ല്‍ മനുഷ്യരില്‍ വര്‍ദ്ധിച്ച നിരക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേവിഷബാധ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ ലാബിന്റെ പങ്ക് നിസ്തുലമായിരുന്നു.
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പേവിഷബാധ നിര്‍ണ്ണയത്തിനായി അംഗീകരിക്കപ്പെട്ട സ്റ്റേറ്റ് റഫറല്‍ ലബോറട്ടറി കൂടിയാണ് ഈ സ്ഥാപനം. കൂടുതല്‍ വിഭാഗങ്ങളെ NABL അംഗീകാരത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ലാബ്. ഈ അംഗീകാരം ലാബിന്റെ രോഗ നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും വിശ്വാസ്യതയും നല്‍കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here