പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും തീരും; ഗുജറാത്ത് കോടതി

പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നും പശു അമ്മയാണെന്നും ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി. ഭൂമിയുടെ നിലനില്‍പ്പിന് പശുക്കള്‍ അനിവാര്യമാണെന്നും പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതിയായ മുഹമ്മദ് അമീനിന് ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

മതപരമായ കാരണങ്ങള്‍ക്ക് പുറമെ സാമൂഹികമായ വിഷയങ്ങളും കണക്കിലെടുക്കണം. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് അവരുടെ സമ്പത്ത് നഷ്ടമാകുമെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് ശ്ലോകങ്ങള്‍ ഉദ്ധരിച്ച് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News