‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’; ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങും. കേന്ദ്ര സർക്കാരിന്റെ അത്യപ്തി കാര്യമാക്കുന്നില്ലെന്ന് ബിബിസി വ്യക്തമാക്കി.

ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ എന്ന ബി.ബി.സി ഡോക്യുമെന്ററി ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2002 ലെ ഗുജറാത്ത് കലാപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് തെളിവ് സഹിതം വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി. ഡോക്യുമെന്ററിക്കെതിരെ കടുത്ത അതൃപ്തിയാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ജനാധിപത്യ സർക്കാരിനെയും, ജുഡിഷ്യറിയെയും അപമാനിക്കുന്നതാണ് സീരിസ് എന്നാണ് കേന്ദ്രത്തിന്റെ വാദം.യു ട്യൂബിലും ട്വിറ്ററിലും അടക്കം സമൂഹമാധ്യമങ്ങളിൽ ഡോക്യുമെന്ററി പങ്കുവെക്കുന്നതിനെ കേന്ദ്ര സർക്കാർ വിലക്കി. ഇതോടെ ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നത് ബി.ബി.സി പിൻവലിച്ചിരിക്കുകയാണ്.

അതേസമയം, ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തുവിടുമെന്നും മോദി സർക്കാരിന്റെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നും ബി.ബി.സി വ്യക്തമാക്കി. ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയെ അടക്കം ഉദ്ധരിച്ചാണ് ബി.ബി.സി തെളിവുകൾ നിരത്തിയിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്ത്യയിൽ നിരോധിക്കുന്നത് ഭീരുത്വവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News