നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു

തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഒവാലിയിലായിരുന്നു സംഭവം. ശിവനന്ദി എന്നയാളാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തോട്ടത്തില്‍വെച്ച് ശിവനന്ദിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുറച്ചുനാളുകളായി നീലഗിരിയിൽ വന്യജീവിശല്യം രൂക്ഷമാണ്.

അതേസമയം, പാലക്കാട് ധോണിയില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയ പി ടി സെവനെന്ന ധോണിയെ കൂട്ടിലാക്കി. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘം നടത്തിയ പരിശ്രമത്തിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് ധോണിയെ മയക്കുവെടി വെച്ച് വരുതിയിലാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News