കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കൊപ്പം: ഫഹദ് ഫാസിൽ

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സംഭവത്തിൽ നിലപാട് അറിയിച്ച്‌ നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികൾക്കൊപ്പമാണ് എന്ന് താരം. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഫഹദ്. സിനിമയിലെ പ്രമുഖരിൽ പലരും വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ തയാറായിരുന്നില്ല. അതിനിടെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫഹദ് രംഗത്തെത്തിയത്.

എല്ലാം ഉടനെ തീർപ്പാക്കി കുട്ടികൾക്ക് അവരുടെ പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേർത്തു. ഇന്നലെയാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർ മോഹൻ രാജിവച്ചത്. എന്നാൽ ചെയർമാന്റെ രാജികൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ചനിലപാടിൽ നിന്ന വിദ്യാർത്ഥികൾ മുന്നോട്ടുവച്ച ബാക്കി ആവശ്യങ്ങൾ കൂടി അം​ഗീകരിക്കണമെന്നും ആവശ്യമുന്നയിച്ചു.

ശങ്കർ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു.

അതേസമയം, ലോ കോളേജിലെ സംഭവത്തിൽ സ്വീകരിച്ച നടപടിയിൽ തൃപ്തി അറിയിച്ച് നടി അപർണ ബാലമുരളി സംസാരിക്കുകയുണ്ടായി. എറണാകുളം ലോ കോളേജിൽ അത് സംഭവിക്കരുതായിരുന്നുവെന്നും വിദ്യാർത്ഥികൾ എല്ലാം മാപ്പു പറഞ്ഞുവെന്നും അപർണ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News