ഇഗ സ്വിയാറ്റെക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്

ഇഗ സ്വിയാറ്റെക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. കസാഖ്‌സ്താന്‍ താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ എലെന റൈബാക്കിനയാണ് സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരമാണ് ഇഗ. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒന്നാം നമ്പര്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 6-4, 6-4.

ഒന്നര മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവിലായിരുന്നു നിലവിലെ ഫ്രഞ്ച്, യുഎസ് ഓപ്പണ്‍ ജേതാവായ സ്വിയാറ്റെക്കിന്റെ തോല്‍വി. 22-ാം സീഡായ റൈബാക്കിനയ്ക്ക് ക്വാര്‍ട്ടറില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് എതിരാളി. ഇതാദ്യമായാണ് റൈബാക്കിന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News