ഭാരത് ബയോടെക്കിന്റെ ‘ഇന്‍കോവാക്’ വാക്‌സിൻ 26ന് പുറത്തിറങ്ങും

മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ ‘ഇന്‍കോവാക്’ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് പുറത്തിറക്കും. തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു വാക്‌സിന്‍ വികസിപ്പിച്ചത്.

‘ഇന്‍കോവാക്’ 26നു പുറത്തിറക്കുമെന്നു ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു.

കന്നുകാലികളിലെ ചര്‍മമുഴ രോഗത്തിനുള്ള തദ്ദേശീയ വാക്‌സിനായ ‘ലംപി-പ്രോവാക്ഇന്‍ഡ്’ അടുത്ത മാസം പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും കൃഷ്ണ എല്ല പറഞ്ഞു. ഭോപ്പാലില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ (ഐ ഐ എസ്എഫ്) വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

”ഞങ്ങളുടെ നാസല്‍ വാക്‌സിന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ഔദ്യോഗികമായി അവതരിപ്പിക്കും,” മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച ഐ ഐ എസ് എഫിന്റെ ‘ഫേസ് ടു ഫെയ്‌സ് വിത്ത് ന്യൂ ഫ്രോണ്ടിയര്‍ ഇന്‍ സയന്‍സ്’ വിഭാഗത്തില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് ഒരു ഷോട്ടിനു 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണു വാക്‌സിന്‍ വില്‍ക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News