ഹോക്കി ലോകകപ്പ്; ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി

ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് നിരാശ. ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. നിശ്ചിത സമയത്ത് സമനിലയില്‍ അവസാനിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ 4-5നായിരുന്നു ന്യൂസീലന്‍ഡിന്റെ ജയം. സെമിയില്‍ ന്യൂസീലന്‍ഡ് നിലവിലെ ചാമ്പ്യന്‍മാരായ ബെല്‍ജിയത്തെ നേരിടും.

ഇന്ത്യക്കായി ലളിത് കുമാര്‍ (17′), സുഖ്ജീത് സിങ് (24′), വരുണ്‍ കുമാര്‍ (3′) എന്നിവര്‍ ഗോളുകള്‍ നേടി. സാം ലെയ്ന്‍ (28′), കെയ്ന്‍ റസല്‍ (43′), സീന്‍ ഫിന്‍ഡ്‌ലെ (49) എന്നിവരാണ് ന്യൂസീലന്‍ഡ് നിരയില്‍ ഗോള്‍വല കുലുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here