ആഡംബര കാറിലെത്തി ഭിക്ഷാടനം; യുവതി അബുദാബിയില്‍ പിടിയിൽ

ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിൽ. ഇവർക്ക് ആഡംബര കാറും വന്‍തുക സമ്പാദ്യവുമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. പ്രദേശവാസി നല്‍കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയാണ് വനിതയെ കുടുക്കിയത്. ഇവർ പള്ളികൾക്ക് മുന്നിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് അധികൃതർ അറസ്റ്റ് ചെയ്തത്.

കാര്‍ മറ്റൊരിടത്ത്‌ പാര്‍ക്ക് ചെയ്ത ശേഷം ആളുകളുടെ അടുത്തെത്തി യാചിച്ച് പണം വാങ്ങി മടങ്ങുന്നതായിരുന്നു ഇവരുടെ രീതി. നവംബര്‍ ആറിനും ഡിസംബര്‍ 12 നും ഇടയില്‍ നടന്ന കര്‍ശന പരിശോധയില്‍ 159 പേരാണ് ഭിക്ഷാടനത്തിന് അബുദാബിയില്‍ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News