കാലില്‍ കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മലപ്പുറം സ്വദേശി അബ്ദുള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസിന്റെ പിടിയിലായി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുള്ളയുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ വിശദമായി പരിശോധിപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ദ്രാവക രൂപത്തിലാക്കിയ രണ്ട് കിലോയോളം വരുന്ന സ്വര്‍ണം രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. ഇത് പ്ലാസ്റ്റിക് ടേപ്പുകള്‍ ഉപയോഗിച്ച് കാലില്‍ കെട്ടിവെച്ച നിലയിലായിരുന്നു. ആറ് ദിവസത്തിനിടെ രണ്ടരക്കോടി രൂപ മൂല്യം വരുന്ന അഞ്ചര കിലോ സ്വര്‍ണമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here