ഐഎസ്എല്‍; വീണ്ടും അടിപതറി കേരള ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് എഫ് സി ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 3-1നാണ് മഞ്ഞപ്പട തോറ്റത്. 50-ാം മിനിറ്റില്‍ ദിമിത്രിയോസ് ദയമാന്റകോസി മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കിയത്.

35ാം മിനിറ്റില്‍ ഐകര്‍ ഗ്വാരക്‌സേനയുടെ പെനാല്‍റ്റിയിലൂടെ ഗോവ അക്കൗണ്ട് തുറന്നു. എട്ട് മിനിറ്റിന് ശേഷം നോഹ സദൗഇയും ഗോള്‍ നേടി. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഗോവ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ കേരളം ഒരു ഗോള്‍ നേടിയെങ്കിലും 68-ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ റെദീം ത്‌ലാങ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തു.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News