ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം; മൂന്ന് മരണം

ബിഹാറിനെ നടുക്കി വീണ്ടും വിഷമദ്യ ദുരന്തം. സിവാനിലെ ലക്കടി നബിഗഞ്ചില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സിവാൻ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാർ പാണ്ഡെ അറിയിച്ചു.

കഴിഞ്ഞ മാസം ഭഗവന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ അഞ്ച് പേരും ചാപ്രയിലെ വിഷമദ്യ ദുരന്തത്തില്‍ 53 പേരും മരിച്ചിരുന്നു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News