മൂവാറ്റുപുഴയില്‍ കനാൽ ഇടിഞ്ഞു വീണ് വന്‍ അപകടം. തലനാരിഴയ്ക്കാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. മൂവാറ്റുപുഴ -കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളിയ്ക്ക് അൻപത് മീറ്റർ മുന്നിലായാണ് വന്‍ അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 6:30ഓടെ റോഡിൽ നിന്നും ഏകദേശം മുപ്പത്തടിയോളം ഉയരത്തിലുള്ള എംവിഐപി കനാലിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ കൃത്യമായി കാണാം. റോഡിലൂടെ കാർ പോയതിനു തൊട്ട് പിന്നാലെ കനാൽ ഇടിഞ്ഞു. എതിർ വശത്തുളള വീടിന്‍റെ ഗേറ്റും തകർത്ത് വെള്ളവും,ചെളിയും വീട്ടുമുറ്റത്ത് എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് കനാലിൽ വെള്ളമെത്തിയത്.
റോഡിലേക്ക് ചെളിയും മണ്ണും വീണതോടെ ഇതുവഴിയുളള ഗതാഗതം മണിക്കൂറോളം നിലച്ചു. നാട്ടുകാരുടെ സഹകരണത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും, മണ്ണും നീക്കം ചെയ്ത് രാത്രി പത്ത് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൂവാറ്റുപുഴയില്‍ നിന്നുളള അഗ്നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. മഴയോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഇല്ലാതിരുന്ന സമയത്താണ് ഈ അപകടം എന്നത് ശ്രദ്ധേയമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here