ചെറുതോണിയില്‍ വീടിനുള്ളില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി ചെറുതോണിയില്‍ വാടക വീടിനുള്ളില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ അജിത്, ഷാനി എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

ആറ് മാസം മുന്‍പാണ് അജിത്തും ഷാനിയും വിവാഹിതരാകുന്നത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്ന ഷാനിയെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അജിത്ത് വിവാഹം ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ മൂലം ഒരാഴ്ച്ച മുന്‍പാണ് ഇരുവരേയും ഇടുക്കിയില്‍ അജിത്തിന്റെ സഹോദരന്‍ ജോലിക്കായി കൊണ്ട് വന്ന് വാടക വീട് എടുത്ത് താമസിപ്പിച്ചത്.

ഫോണില്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി പരിശോധിക്കവേ ഇരുവരും ഒരേ സാരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News