ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ രണ്ടാം ഭാഗം നാളെ ജെഎന്‍യു ക്യാംപസില്‍ പ്രദർശിപ്പിക്കും

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം നാളെ രാത്രി 9 മണിക്ക് ജെഎന്‍യു ക്യാംപസില്‍ പ്രദർശിപ്പിക്കും.

കേന്ദ്ര സർക്കാർ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്‍ററി നീക്കം ചെയ്തിരിക്കുകയാണ് .രാജ്യത്തിന്‍റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്‍ററി നിരോധിച്ചത്.

അതേസമയം,ഡോക്യുമെന്‍ററിയുടെ ലഭ്യമായ മറ്റ് ലിങ്കുകള്‍ പങ്കുവച്ചാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചു. നാളെ രാത്രി 9 മണിക്ക് വിദ്യാർത്ഥി യൂണിയൻ ഓഫീസിലാണ് ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ പ്രദർശിപ്പിക്കുക. മറയ്ക്കാനൊന്നുമില്ലെങ്കില്‍ ഡോക്യുമെന്‍ററിയെ കേന്ദ്ര സര്‍ക്കാര്‍ എന്തിന് ഭയക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്.

എന്നാൽ കേന്ദ്ര സർക്കാരിന്റെ അത്യപ്തി കാര്യമാക്കുന്നില്ലെന്ന് ബിബിസി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയെ അടക്കം ഉദ്ധരിച്ചാണ് ബി.ബി.സി തെളിവുകൾ നിരത്തിയിരിക്കുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്നാണ് ഡോക്യൂമെന്ററി ചൂണ്ടി കാട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News