ഡയാന രാജകുമാരിയുടെ വജ്രമാല ലേലത്തില്‍ സ്വന്തമാക്കി കിം

ഡയാന രാജകുമാരിയുടെ വജ്രമാല ഇനി കിം കര്‍ദാഷ്യന് സ്വന്തം. അറ്റെലോ ക്രോസ് എന്നറിയപ്പെടുന്ന വജ്രം പതിപ്പിച്ച വലിയ കുരിശ് ലോക്കറ്റുള്ള മാലയാണ് കിം സ്വന്തമാക്കിയത്. ന്യൂയോര്‍ക്കിലെ സോതബീസ് ഓക്ഷന്‍ ഹൗസില്‍ ബുധാനാഴ്ച നടന്ന ലേലത്തില്‍ ഏകദേശം 1.6 കോടി രൂപ ചിലവിട്ടാണ് കിം മാല നേടിയത്.

1920കളില്‍ ബ്രിട്ടിഷ് ആഭരണനിര്‍മാതാക്കളായ ജെരാര്‍ഡ് ആണ് ഈ മാല രൂപകല്‍പന ചെയ്തത്. പര്‍പ്പിള്‍ കല്ലുകള്‍ക്ക് ചുറ്റും വജ്രം പതിപ്പിച്ചാണ് കുരിശാകൃതിയിലുള്ള ഈ ലോക്കറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡയാന രാജകുമാരിയുടെ സുഹൃത്തായിരുന്ന നയിം അത്തല്ല എന്ന വ്യവസായി 1980കളില്‍ ഈ ലോക്കറ്റ് സ്വന്തമാക്കി. പലപ്പോഴായി രാജകുമാരിക്ക് അയാളിത് ധരിക്കാന്‍ നല്‍കിയിട്ടുണ്ട്. വലിയ ലോക്കറ്റുള്ള ആ മാല അങ്ങനെയാണ് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഡയാനയുടെ മരണശേഷം ഈ ലേലത്തിലൂടെയാണ് മാല വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News