പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണം; 248 വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണത്തില്‍ 248 വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ വസ്തു വകകള്‍ പിടിച്ചെടുത്തത് മലപ്പുറം ജില്ലയില്‍ നിന്നാണ് 126 വസ്തുവകകളാണ് ജപ്തി ചെയ്തത് കുറവ് കൊല്ലം ജില്ലയില്‍ നിന്നാണ് കൊല്ലത്ത് ഒരാളുടെ മാത്രമാണ് ജപ്തി ചെയ്തത്

2022 സെപ്തംബറിലെ മിന്നല്‍ ഹര്‍ത്താലിനെതിരെയാണ് നടപടി. നഷ്ടപരിഹാരം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജില്ല തിരിച്ചുള്ള കണക്കാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് നല്‍കിയത് കേസ് നാളെ പരിഗണിക്കും. നടപടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News