വരയാടുകളുടെ പ്രജനനകാലം; ഇരവികുളം ദേശീയ ഉദ്യാനത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്താൻ സാധ്യത

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ച സാഹചര്യത്തിൽ മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടയ്ക്കുവാൻ സാധ്യത. പുതുതായി പിറന്ന വരയാട്ടിൻ കുട്ടികളെ കണ്ടെത്തിയതോടെ ഇരവികുളം ദേശീയോധ്യാനത്തിൽ പതിവിലും നേരത്തേ സന്ദർശക വിലക്ക് ഏർപ്പെടുത്തുവാൻ സാധ്യത.

ഉദ്യാനത്തിൽ മൂന്നു വരയാടിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെയാണ് പാർക്കിലെത്തുന്ന സന്ദർശകരെ വിലക്കാനുള്ള തീരുമാനം ഏർപ്പെടുത്താൻ പോകുന്നത്. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിയ്ക്കായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, അസിസ്റ്റൻ വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ എന്നിവർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തു നൽകിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് വരയാടുകളുടെ പ്രജനനകാലം. ഇത് കണക്കിലെടുത്ത് ഈ മാസങ്ങളിൽ ഉദ്യാനത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്താറുണ്ട്.

എന്നാൽ ഇത്തവണയും വരയാടിൻ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് കരുതുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 25 കുട്ടികളുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. പ്രജനനകാലം അവസാനിക്കുന്നതോടെ ഏപ്രിൽ മാസത്തിൽ സന്ദർശകർക്കായി പാർക്ക് വീണ്ടും തുറക്കും. പ്രജനനകാലത്ത് വരയാടുകൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സന്ദർശകർക്ക് വിലക്ക് എർപ്പെടുത്തുന്നത്. ഏപ്രിൽ – മെയ് മാസങ്ങളിലായി വരയാടുകളുടെ വാർഷിക കണക്കെടുപ്പ് ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News