യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

ജനുവരി 26ന് രാജ്യം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയില്‍ നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. അതായത് ജനുവരി 26ന് 40, 50,60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10,20,30 രൂപ ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.

രാവിലെ ആറ് മുതല്‍ എട്ട് മണിവരെയും വൈകിട്ട് 9 മുതല്‍ 11 മണി വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. റിപ്പബ്‌ളിക് ദിനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളില്‍ 50 ശതമാനം ഇളവ് ലഭിക്കും.

ഇപ്രകാരം ആലുവ മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെ രാവിലെ ആറ് മുതല്‍ എട്ട് മണിവരെയും വൈകിട്ട് 9 മുതല്‍ 11 മണി വരെയും വെറും 15 രൂപ നിരക്കില്‍ യാത്ര ചെയ്യാം. ജനുവരി 26ന് പുതുതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡ് നിരക്കും വാര്‍ഷിക ഫീസും ഉള്‍പ്പെടെ 225 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News