മൃഗശാലയില്‍ ക്ഷയരോഗം; തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മൃഗശാലയില്‍ ക്ഷയരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

ക്ഷയരോഗത്തെ തുടര്‍ന്ന് പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും മരിച്ചതോടെയാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ സന്ദര്‍ശനം. മൃഗശാലയില്‍ ഉടനീളം മന്ത്രി ജെ ചിഞ്ചുറാണി പരിശോധന നടത്തി. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സന്ദര്‍ശകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം 52 കൃഷ്ണ മൃഗങ്ങളും മാനുകളുമാണ് തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയ രോഗത്തെ തുടര്‍ന്ന് മരിച്ചത്. രോഗ ലക്ഷണമുള്ള മൃഗങ്ങളെ മാറ്റി നിര്‍ത്തിയാണ് പരിചരണം. പ്രതിരോധ മരുന്നുകളും മൃഗങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News